Sunday, June 2, 2024
spot_img

രാജ്യത്ത് കുറയാതെ കോവിഡ്; 13,086 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു

ദില്ലി: രാജ്യത്ത് ഇന്ന് 13,086 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,35,31,650 ആയി ഉയര്‍ന്നു. 1,14,475 ആണ് സജീവ കേസുകളുടെ എണ്ണം. ഇത് മൊത്തം കേസുകളുടെ 0.26 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇതുവരെ അണുബാധമൂലം മരിച്ചവരുടെ എണ്ണം 5,25,242 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.90 ശതമാനമായപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 23.81 ആയി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 4,51,312 സാമ്പിളുകള്‍ പരിശോധിച്ചു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ 97 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലേറെയായി. അതേസമയം രാജ്യവ്യാപകമായി വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 198.09 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles