Monday, April 29, 2024
spot_img

രാജ്യത്തിന് ആശ്വാസം; കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്; പുതിയ 16,103 പേര്‍ക്ക് രോഗം, 31 മരണം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ രാജ്യത്ത് 16,103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ സജീവ കേസുകള്‍ ഒരു ലക്ഷത്തി പതിനൊന്നായിരം കടന്നു.

31 പേരാണ് രോഗബാധിതരായി മരിച്ചത്. ഇന്നലെ 17,092 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. .പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.27 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.81 ശതമാനമായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ദേശീയ കൊവിഡ് രോഗമുക്തി നിരക്ക് 98.54 ശതമാനമാണെന്ന് മന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles