രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നു. പ്രതിദിന രോഗികൾ അയ്യായിരത്തിൽ താഴെയായി. 3614 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 89 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു, ഇതോടെ മരണനിരക്ക് 5,15,803 ആയി. 40,559 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.
98.71 ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ നിരക്ക് 4,24,31,513 പേരാണ്. അതേസമയം, ഇന്ത്യയില്‍ വിതരണം ചെയ്ത് കൊവിഡ് ഡോസ് വാക്‌സിനുകളുടെ എണ്ണം 179.91 കോടി പിന്നിട്ടു.
കേരളത്തില്‍ ഇന്നലെ 1175 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35, കാസര്‍ഗോഡ് 28 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗ ബാധ.
24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്.

