Tuesday, December 30, 2025

രാജ്യത്ത് കോവിഡ് വ്യാപനത്തിൽ നേരിയ കുറവ്; പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തേക്കാൾ കുറഞ്ഞു, രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ

ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനത്തിൽ നേരിയ കുറവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പതിനായിരത്തിന് മുകളിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. എന്നാൽ ഇതിൽ നിന്നും മാറി 9,923 പേർക്ക് മാത്രമാണ് ഇന്ന് രോഗബാധയുണ്ടായത്. ഇന്നലത്തേക്കാൾ 22.4 ശതമാനം കുറവാണിത്.

അതേസമയം കോവിഡ് മൂലമുള്ള മരണം 17 ആയി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,24,890 ആയി. നിലവിൽ 79,313 പേരാണ് കോവിഡ്ബാധിച്ച് ചികിത്സയിലുള്ളത്. 98.61 ശതമാനമാണ് രോഗമുക്തി നിരക്ക്. 7,293 പേർ കൂടി രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗബാധയുള്ളത് കേരളത്തിലാണ് (2,786). ആകെ പ്രതിദിന കേസുകളിൽ 28.08 ശതമാനം രോഗികളും കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നവരാണ്. മഹാരാഷ്‌ട്ര, ഡൽഹി, തമിഴ്‌നാട്, ഹരിയാന എന്നിവയാണ് പ്രതിദിന രോഗികൾ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങൾ.

Related Articles

Latest Articles