Tuesday, December 30, 2025

രാജ്യത്ത് ആശങ്കയായി കൊവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 18815 പേർക്ക് കൂടുതൽ രോഗികൾ കേരളത്തിൽ

ദില്ലി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 18815 പേർക്ക്. തുടർച്ചയായി രണ്ടാം ദിവസവും പതിനെട്ടായിരത്തിന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.96 ആണ്.

രാജ്യത്ത് കേരളത്തിലാണ് കൊവിഡ് രോഗികൾ കൂടുതൽ. ഇന്നലെ 3310പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 ദിവസമായി കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 2000ന് മുകളിലാണ്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.44 ആയിരുന്നു. കൊവിഡ് മൂലമുള്ള മരണം 17 ആയി. ഇതോടെ ആകെ കൊവിഡ് മരണം 70108 ആയി.

Related Articles

Latest Articles