Friday, April 26, 2024
spot_img

തിരുമ്പി വന്തിട്ടെന്ന് സൊല്ല് !!! ഫ്രാൻസിനെ പിന്തള്ളി ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളിൽ അഞ്ചാം സ്ഥാനം ഇന്ത്യ തിരിച്ചുപിടിച്ചു

മുംബൈ : അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിനെത്തുടർന്നുണ്ടായ കിതപ്പിൽ നിന്നും ഉയർത്തെഴുന്നേറ്റ് ഇന്ത്യൻ ഓഹരി വിപണി. മൂല്യം അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിൽ ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളിൽ അഞ്ചാം സ്ഥാനം ഇന്ത്യ തിരിച്ചുപിടിച്ചു. അദാനി ഗ്രൂപ്പ് വിവാദങ്ങൾക്കിടെയിലെ കിതപ്പ് മുതലെടുത്ത് മുന്നിൽക്കയറിയ ഫ്രാൻസിനെ പിന്തള്ളിയാണ് ഇന്ത്യ വീണ്ടും ലോകത്തിലെ ഏറ്റവും വലിയ അ‍ഞ്ചാമത്തെ ഓഹരി വിപണിയായത്.വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് 3.15 ട്രില്യൻ യുഎസ് ഡോളറാണ് ഇന്ത്യൻ ഓഹരി വിപണിയുടെ ആകെ വിപണി മൂലധനം.

എന്നാൽ ഇന്ത്യൻ ഓഹരിവിപണിയുടെ ആകെ മൂല്യം ജനുവരി 24–ാം തീയതിയിലേതിനേക്കാൾ ആറു ശതമാനം ഇപ്പോഴും കുറവാണ് എന്നത് ചെറിയൊരു ന്യൂനതയാണ്. യുകെയാണ് പട്ടികയിൽ ഏഴാം സ്ഥാനത്ത്.

Related Articles

Latest Articles