Friday, May 17, 2024
spot_img

ലോകത്തിലെ ആദ്യത്തെ AI സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ഡെവിന് എതിരാളിയെ അവതരിപ്പിച്ച് ഇന്ത്യ! മനുഷ്യന്റെ നിർദേശങ്ങൾ മനസിലാക്കാനാകുന്ന AI എഞ്ചിനീയർ ‘ദേവിക’; പ്രത്യേകതകൾ ഇതൊക്കെ!!

ലോകത്തിലെ ആദ്യത്തെ “എഐ സോഫ്റ്റ്‌വെയർ എഞ്ചിനീയർ” ഡെവിന് എതിരാളിയെ അവതരിപ്പിച്ച് ഭാരതം. Lyminal and Stition.AI സ്ഥാപകനായ മുഫീദാണ് ‘ദേവിക’ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സോഫ്റ്റ്‌വെയർ എഞ്ചിനീയറെ അവതരിപ്പിച്ചത്. ഈ ഇന്ത്യൻ പതിപ്പിന് മനുഷ്യ നിർദ്ദേശങ്ങൾ മനസിലാക്കാനും അവയെ ടാസ്‌ക്കുകളായി വിഭജിക്കാനും ഗവേഷണം നടത്താനും സ്വയം കോഡ് എഴുതാനും കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

യുഎസിലെ കോഗ്‌നിഷൻ ലാബ്‌സ് സൃഷ്‌ടിച്ച ലോകത്തിലെ ആദ്യത്തെ “എഐ സോഫ്റ്റ്‌വെയർ എഞ്ചിനീയർ” ഡെവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ മറച്ചുവെച്ചിരിക്കുമ്പോൾ, ദേവിക എന്ന ഇന്ത്യൻ പതിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഒരു ഇൻ്റേണിനെപ്പോലെ എഞ്ചിനീയർമാർക്കുള്ള ജോലികൾ യാന്ത്രികമാക്കാൻ കഴിയുന്ന ഒരു സഹായമായി ദേവികയെ മാറ്റുക എന്നതായിരുന്നു എന്റെ ഉദ്ദേശം. ധാരാളം ജോലികൾ ദേവികയിൽ ഓഫ്‌ലോഡ് ചെയ്യാൻ കഴിയും, പക്ഷേ എഞ്ചിനീയർമാരുടെ പകരക്കാരനാകാൻ കഴിയില്ല എന്നാണ് ഇതിനെ പറ്റി മുഫീദിന്റെ അഭിപ്രായം.

ഇത് ഇപ്പോൾ ഒരു ഉൽപ്പന്നമാക്കി മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല, ഡെവിൻ മികച്ച പ്രകടനം കാഴ്ചവെച്ച SWE ബെഞ്ച്മാർക്കിൽ ഉയർന്ന സ്കോർ ചെയ്യുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം. ധാരാളം നിക്ഷേപകർ ഇതിൽ കൂടുതൽ താൽപ്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles