Tuesday, May 21, 2024
spot_img

നരേന്ദ്രമോദിക്ക് കീഴിൽ ഇന്ത്യ കുതിക്കുകയാണ് ! ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വീണ്ടും അധികാരത്തിലേറും ; പ്രധാനസേവകനെ പ്രശംസിച്ച് യുഎസ് പാർലമെന്റ് അം​ഗം റിച്ച് മക്ക്കോർമിക്

വാഷിം​ഗ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പാർലമെന്റ് അം​ഗം റിച്ച് മക്ക്കോർമിക്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ പ്രതിവർഷം നാല് മുതൽ എട്ട് ശതമാനം വരെയാണ് വളർച്ച കൈവരിക്കുന്നത്. ആ​ഗോളതലത്തിൽ ഇന്ത്യയുടെ പ്രാധാന്യം ഇത് അടയാളപ്പെടുത്തുന്നുവെന്നും
ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വീണ്ടും അധികാരത്തിലേറുമെന്നും റിച്ച് മക്ക്കോർമിക് വ്യക്തമാക്കി.

പ്രധാനമന്ത്രിക്ക് കീഴിൽ ഇന്ത്യ കുതിക്കുകയാണ്. അതിന്റെ തെളിവാണ് കഴിഞ്ഞ ദശകത്തിൽ ഭാരതത്തിനുണ്ടായ സാമ്പത്തിക വളർച്ചയെന്നും റിച്ച് മക്ക്കോർമിക് പറഞ്ഞു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുരോഗമനപരമായ സാമ്പത്തിക നയങ്ങളെക്കുറിച്ചും എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനത്തെക്കുറിച്ചും മക്ക്കോർമിക് പറയുകയുണ്ടായി. അതോടൊപ്പം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വളർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നതിന് ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles