Thursday, December 25, 2025

രാജ്യത്ത് 31,382 പേർക്ക് കൂടി കോവിഡ്; പതിവുപോലെ അൻപത് ശതമാനത്തിലധികം രോഗികളും കേരളത്തിൽ

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 31,382 പേർക്ക് കൂടി കോവിഡ് (Covid). ഇതില്‍ 50 ശതമാനത്തിലധികവും രോഗികളും കേരളത്തിലാണ്. 19,682 രോഗികളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. അതേസമയം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി മൂന്ന് ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. പുതുതായി 318 മരണവും കോവിഡ് മൂലം സംഭവിച്ചു. മൊത്തം മരണ സംഖ്യ 4.46 ലക്ഷമായി വര്‍ധിച്ചു. ഇന്നലെ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും കേരളത്തിലാണ്, 152 പേര്‍.

എന്നാൽ കഴിഞ്ഞ 188 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കുറവ് സജീവ രോഗികളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 318 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,46,368 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. അതേസമയം 2.07 ശതമാനമാണ് പ്രതിവാര നിരക്ക്. ഇതിനോടകം 55.99 കോടി കോവിഡ് പരിശോധനകൾ (Covid Test) രാജ്യത്ത് നടന്നു. ഇന്നലെ മാത്രം 15 ലക്ഷത്തിലധികം പരിശോധനകളാണ് പൂർത്തിയാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകൾ കുത്തിവച്ചതായും ആകെ വാക്‌സിൻ വിതരണം 84.15 കോടി കവിഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles