Friday, May 3, 2024
spot_img

ടി 20 ലോകകപ്പ്; സിംബാബ്‌വെയ്‌ക്കെതിരെ 187 റണ്‍സ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ

മെല്‍ബണ്‍: ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ 187 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുൽ എന്നിവരാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്.

ഉജ്ജ്വല പ്രകടനം തുടർന്ന സൂര്യകുമാർ യാദവ് വെറും 25 പന്തിൽ 4 സിക്സും ആറ് ഫോറും സഹിതം 61 റണ്‍സോടെ പുറത്താകാതെ നിന്നു.

Related Articles

Latest Articles