Monday, April 29, 2024
spot_img

ശ്വാസംമുട്ടി കൊച്ചി നഗരം! ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്ര ഇടപെടൽ തേടി മുരളീധരൻ;കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി

ദില്ലി : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തിൽ കേന്ദ്ര ഇടപെടൽ തേടി കേന്ദ്രമന്ത്രി വി. മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രദേശത്തെ സ്ഥിതിഗതികൾ മുരളീധരൻ ആരോഗ്യമന്ത്രിയെ ധരിപ്പിച്ചു.

മാലിന്യ സംസ്കരണം സംബന്ധിച്ച യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള പ്ലാന്റിന്റെ പ്രവർത്തനവും അഴിമതിക്കരാറുമടക്കം കൂടിക്കാഴ്ചയിൽ ചർച്ചയായി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും വി മുരളീധരൻ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Related Articles

Latest Articles