ആഗോള ആയുധ വ്യാപാരത്തില്‍, ഇറക്കുമതിയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ.അതേസമയം, ആയുധം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇരുപത്തിമൂന്നാം സ്ഥാനത്താണ്. ആയുധ വില്‍പ്പനയില്‍ മികച്ച നില്‍ക്കുന്ന രാജ്യങ്ങള്‍ റഷ്യ, ഇസ്രായേല്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവയാണ്.
അന്താരാഷ്ട്ര ആയുധ വ്യാപാരങ്ങളുടെ വിശദവിവരങ്ങളടങ്ങിയ പട്ടിക പുറത്തുവിട്ടത് സ്വീഡനിലെ സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. തിങ്കളാഴ്ച പുറത്തിറങ്ങിയ പട്ടികയില്‍, 2015 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ നടന്ന ആഗോള ആയുധ ഇറക്കുമതിയുടെ 9.2 ശതമാനം ഇന്ത്യയ്ക്കു വേണ്ടിയാണ്.ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സൗദി അറേബ്യയുടെ ആയുധ ഇറക്കുമതിയുടെ കണക്ക് 12 ശതമാനവും, ചൈന 4.3 ശതമാനവുമാണ്.പതിനൊന്നാം സ്ഥാനത്തു നില്‍ക്കുന്ന പാകിസ്ഥാന്‍ 2.6 ശതമാനമാണ് ഇറക്കുമതിയുടെ പങ്കു കയ്യാളുന്നത്.

