Monday, May 13, 2024
spot_img

കാത്തിരിപ്പിന് വിരാമം,സ്റ്റൈൽ മന്നൻ രജനീകാന്ത് തന്റെ രാഷ്ട്രീയ പാർട്ടി നാളെ പ്രഖ്യാപിച്ചേക്കും?…

ആറ് ദിവസം നീണ്ടുനിന്ന ആരാധക കൂട്ടായ്മയായ രജനി മക്കൾ മൻറം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് രജനിയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തെപ്പറ്റി ഏകദേശ ധാരണയായത്.വ്യാഴാഴ്ച രജനി മക്കൾ മൻറത്തിന്റെ ഭാരവാഹികളുമായി നടൻ നടത്തുന്ന ചർച്ചയ്ക്കു ശേഷം പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.മൻറം ഭാരവാഹികളോട് വ്യാഴാഴ്ച രാവിലെ 9 മണിക്ക് തന്നെ രജനിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ കല്യാണ മണ്ഡപത്തിലെത്തിച്ചേരാൻ ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരങ്ങൾ.2021 മെയ്യിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുതന്നെയാണ് രജനിയുടെ നീക്കമെന്നാണ് താരത്തോടടുത്ത വൃത്തങ്ങൾ പറയുന്നത്.69കാരനായ രജനിയുടെ രാഷ്ട്രീയ പ്രവേശനം ഒരേ പോലെ ആശങ്കയിലാക്കുന്നത് എ ഐ എ ഡി എം കെ,ഡി എം കെ എന്നീ പ്രബല ദ്രാവിഡ പാർട്ടികളെയാണ്.വരും ദിവസങ്ങളിൽ രജനിയുടെ പാർട്ടി ഏത് സഖ്യവുമായി സഹകരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകരും.

Related Articles

Latest Articles