Tuesday, May 7, 2024
spot_img

പരീക്ഷണം വിജയകമായി അഗ്നി -4 മി​സൈല്‍

ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി -4 വിജയകരമായി പരീക്ഷിച്ചു.

ഒഡിഷ തീരത്ത് അബ്ദുല്‍ കലാം വീലര്‍ ദ്വീപിലാണ് ഇതിന്റെ പരീക്ഷണം നടന്നത്. പരീക്ഷണം വിജയിച്ചതേടെ ഇന്ത്യന്‍ സൈനിക ശക്തിക്ക് മിസൈല്‍ മുതല്‍ക്കൂട്ടാകും. കഴിഞ്ഞ വര്‍ഷം ഇന്ത്യ ആണവ ശേഷിയുള്ള അഗ്നി പ്രൈം മിസൈല്‍ പരീക്ഷിച്ചിരുന്നു. 1000 മുതല്‍ 2000 കിലോമീറ്റര്‍ ദൂര​ത്തുള്ള ലക്ഷ്യം വരെ ഭേദിക്കാന്‍ കഴിയുന്ന മിസൈലായിരുന്നു അത്. അതിനുശേഷം പുതു സാ​ങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ അഗ്നിയെ കൂടുതല്‍ ശക്തിപ്പെടുത്തി. തുടര്‍ന്നാണ് അഗ്നി 4 പരീക്ഷിച്ചത്.

4000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം വരെ ഭേദിക്കാന്‍ സാധിക്കുന്നതാണ് അഗ്നി -4 മിസൈല്‍. അഗ്നി സീരീസിലെ നാലാം പതിപ്പാണിത്. അഗ്നി -2 പ്രൈം ആണ് സീരീസിലെ ആദ്യ മിസൈല്‍. ഡി.ആര്‍.ഡി.ഒ ആണ് അഗ്നി മിസൈലുകള്‍ വികസിപ്പിച്ചത്.

Related Articles

Latest Articles