Wednesday, September 23, 2026

ഇന്ത്യയിലെ നോട്ടുകളുടെ മുഖം മാറുന്നു! ഗാന്ധിക്ക് ശേഷംആദ്യമായി മിസൈല്‍മാനും ടാഗോറും നോട്ടുകളുടെ മുഖമാകുന്നു; പ്രഖ്യാപനം ഉടൻ പുറത്ത് വരും, ചരിത്ര തീരുമാനത്തിനരികെ കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും

ദില്ലി: ഇന്ത്യയിലെ നോട്ടുകളിൽ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിക്ക് ശേഷം രണ്ടു പേരുടെ കൂടി ചിത്രം ആലേഖനം ചെയ്യാന്‍ തയാറെടുത്ത് കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും. ദേശീയ ഗാനത്തിന്റെ സൃഷ്ടാവായ രവീന്ദ്രനാഥ ടാഗോറിന്റെയും ഇന്ത്യയുടെ മിസൈല്‍മാനും മുന്‍ രാഷ്ട്രപതിയുമായിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള നോട്ടുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം.

ഗാന്ധിക്ക് ശേഷം നോട്ടുകളില്‍ ഇടം പിടിക്കുന്ന ആദ്യ വ്യക്തികളായിരിക്കും ഇവർ രണ്ടുപേരും. ഒരു നോട്ടില്‍ ഒരാളുടെ ചിത്രങ്ങളെ കാണുകയുള്ളൂ. നോട്ടുകളുടെ മൂല്യങ്ങള്‍ നിശ്ചയിച്ചിട്ടില്ല. ഇതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രവീന്ദ്രനാഥ ടാഗോറിന്റെയും എപിജെ അബ്ദുള്‍ കലാമിന്റെയും ഒന്നിലധികം ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള സാമ്പിള്‍ ഇതിനായി തയ്യാറാക്കും. അന്തിമ തീരുമാനം ഉന്നത തലത്തില്‍ സ്വീകരിക്കും. മൂന്ന് വാട്ടര്‍മാര്‍ക്ക് സാമ്പിളുകളുടെ രൂപകല്‍പ്പനയ്ക്കാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.

Related Articles

Latest Articles