Sunday, June 2, 2024
spot_img

ഇന്ന് ബലിപെരുന്നാൾ; ആഘോഷം വീടുകൾ കേന്ദ്രീകരിച്ച് മാത്രം

ഇന്ന് ബലി പെരുന്നാൾ. ലോകമാകെ കോവിഡിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴെത്തിയ ഈ പെരുന്നാളിൽ ആഘോഷങ്ങൾ അതിരുവിടാതിരിക്കാനുള്ള ജാഗ്രതയിലാണ് വിശ്വാസികൾ. സഹജീവി സ്‌നേഹത്തിന്റെയും ത്യാഗസമർപ്പണത്തിന്റെയും ഓർമകളാണ് ഓരോ ബലിപെരുന്നാളിലും നിറഞ്ഞു കവിയുന്നത്. പ്രവാചകൻ ഇബ്രാഹിം ആത്മത്യാഗത്തിന്റെ അഗ്‌നിയിൽ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരമാണ് ബലി പെരുന്നാളായി ആഘോഷിക്കുന്നത്. എന്നാൽ ഇത്തവണ പെരുന്നാളിനോടനുബന്ധിച്ച് പതിവുള്ള ഈദ് ഗാഹുകളില്ല. ആഘോഷങ്ങളെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമായിരിക്കും. അതിജീവനത്തിന്റെ പുതിയ പാഠങ്ങളാണ് ഈ ബലിപെരുന്നാൾ പകരുന്നത്.

അതേസമയം പെരുന്നാളിനോടനുബന്ധിച്ച് നൽകിയ നിലവിൽ വിപണികളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ സജീവമായിരുന്നു. എന്നാൽ ബലിപെരുന്നാള്‍ പ്രമാണിച്ച് ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതിന് കേരള സര്‍ക്കാരിനെ രൂക്ഷമായി സുപ്രീംകോടതി വിമർശിച്ചിരുന്നു. കടുത്ത ആശങ്കയുണ്ടാക്കുന്ന തീരുമാനമാണെന്ന് പറഞ്ഞ കോടതി, കോവിഡ് തീവ്ര വ്യാപന മേഖലയായ ഡി കാറ്റഗറിയിലെ സ്ഥലങ്ങള്‍ക്ക് എന്തിന് ഇളവ് നല്‍കിയെന്നും സംസ്ഥാന സർക്കാരിനോട് ചോദിച്ചു. ഇപ്പോഴും കോവിഡ് വ്യാപനം കുറയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles