Thursday, May 2, 2024
spot_img

കോവിഡ്19; സാമ്പത്തിക മേഖലയെ ഊര്‍ജ്ജസ്വലമാക്കാന്‍ രണ്ടാംഘട്ട സാമ്പത്തിക ഉത്തേജക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍

ദില്ലി: മഹാവ്യാധിയില്‍ സ്തംഭിച്ച സാമ്പത്തിക മേഖലയെ ഊര്‍ജ്ജസ്വലമാക്കാന്‍ രണ്ടാംഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് നടപ്പിലാക്കാന്‍ കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച നടന്നു. ശമ്പളമില്ലാത്ത ഇടത്തരക്കാരേയും ചെറുകിട വ്യവസായികളേയും ലക്ഷ്യം വെച്ചാണ് ഈ പാക്കേജ് നടപ്പാക്കുക.

കഴിഞ്ഞ മെയിലാണ് കേന്ദ്രസർക്കാർ 20,00,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചത്. എന്നാൽ ഇത് കാര്യമായ പ്രതിഫലനമുണ്ടാക്കിയില്ല എന്ന വിലയിരുത്തലാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം സാമ്പത്തിക വർഷത്തിലെ വളർച്ച സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവന്നിരുന്നു. ഇതിൽ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൽ വലിയ തകർച്ചയാണ് ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ആദ്യ ഇരുപത് സാമ്പത്തിക ശക്തികളിൽ ഏറ്റവും വലിയ തകർച്ചയാണ് ഇന്ത്യ നേരിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് കൂടി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Related Articles

Latest Articles