Thursday, May 9, 2024
spot_img

ഛത്തീസ്ഗഡിൽ സ്ഫോടനം; സിആര്‍പിഎഫ് കോബ്ര അസിസ്റ്റന്‍റ് കമാന്‍ഡർ കൊല്ലപ്പെട്ടു; 10 പേർക്ക് പരിക്ക്

ദില്ലി: ഛത്തീസ്​ഗഡിലെ സുക്​മ ജില്ലയിലുണ്ടായ ഐഇഡി
സ്​ഫോടനത്തില്‍ ഒരു സിആര്‍പിഎഫ്​ കോബ്ര അസിസ്​റ്റന്‍റ്​ കമാന്‍ഡോ കൊല്ലപ്പെട്ടു. അസിസ്​റ്റന്‍റ്​ കമാ​ന്‍ഡോ നിതിനാണ്​ കൊല്ലപ്പെട്ടത്​. സംഭവത്തിൽ 10 പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു.

ശനിയാഴ്​ച വൈകിട്ടായിരുന്നു ആക്രമണം. ശനിയാഴ്​ച വൈകിട്ട്​ താഡ്​മെഡ്​ല ഗ്രാമത്തില്‍ നക്​സലുകള്‍ക്കായി തെരച്ചില്‍ നടത്തിയ ശേഷം സംഘം മടങ്ങുന്നതിനിടെയായിരുന്നു സ്​ഫോടനം നടന്നത് .

രണ്ടു ഐഇഡി സ്​ഫോടനം ഉണ്ടായതില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും പത്തുപേര്‍ക്ക്​ പരിക്കേറ്റതായും പൊലീസ്​ ഇന്‍സ്​പെക്​ടര്‍ ജനറല്‍ സുന്ദര്‍രാജും വ്യക്തമാക്കി. എട്ടുപേരെ വിദഗ്​ധ ചികിത്സക്കായി റായ്​പുരിലെ ആശുപത്രിയിലേക്ക്​ മാറ്റി. ​ പരിക്കേറ്റവരെല്ലാം കോബ്ര 206 ബറ്റാലിയനിലുള്ളവരാ​ണ്.

Related Articles

Latest Articles