Friday, May 17, 2024
spot_img

പ്രാധാനമന്ത്രി ജോ ബൈഡനുമായി എല്ലാം വിശദമായി സംസാരിച്ചു; കമലാഹാരിസിന്റെ കാര്യവും വ്യക്തമാക്കി ഇനി ബൈഡൻ-മോദി കാലം

ദില്ലി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിയ്ക്കുകയും, അഭിനന്ദനങ്ങള്‍ അറിയിയ്ക്കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.തൻ്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനവും, പ്രചോദനവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി സംഭഷണ ശേഷം ട്വീറ്റ് ചെയ്തു.കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള താല്‍പര്യവും മുന്‍ഗണനകളും ചര്‍ച്ചചെയ്യപ്പെട്ടു, പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു . അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇത് ആദ്യമായാണ് ഇരുവരും തമ്മില്‍ ആശയവിനിമയം നടത്തുന്നത്.

Related Articles

Latest Articles