Friday, May 17, 2024
spot_img

കശ്മീരിൽ മധ്യസ്ഥതയെന്ന ചോദ്യമേ ഉയരുന്നില്ലെന്ന്​ രാജ്​നാഥ്​ സിങ്

ദില്ലി: കശ്​മീർ തർക്കത്തിൽ മധ്യസ്ഥതക്കായി മൂന്നാമതൊരാൾ എന്ന ചോദ്യമേ ഉയരുന്നില്ലെന്ന്​ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​. കശ്​മീർ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ ​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപുമായി ചർച്ച ചെയ്​തിട്ടില്ലെന്നും രാജ്​നാഥ്​ ലോക്​സഭയിൽ വ്യക്തമാക്കി.

കശ്​മീർ തർക്കത്തിൽ മധ്യസ്ഥത എന്നത്​ വിഷയത്തിൽ മൂന്നാംകക്ഷി ഇടപെടൽ പാടില്ലെന്ന ഷിംല കരാറിന്​ എതിരാണ്. ഇക്കാര്യം വിദേശകാര്യമന്ത്രി എസ് ജയ്​ശങ്കർ വ്യക്തമാക്കിയതാണെന്നും രാജ്​നാഥ്​ പറഞ്ഞു.

അതിനിടെ ട്രം​പി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ എം പിമാർ ഇന്നും പാർലമെന്‍റിലെലെ ഇരുസഭകളിലും പ്രതിഷേധിച്ചു. മോദി മൗനം പാലിക്കുകയാണെന്ന്​ ആരോപിച്ച്​ കോൺഗ്രസ്​ എം പിമാർ ലോക്​സഭയിൽ നിന്നും ഇറങ്ങിപ്പോയി. ​

Related Articles

Latest Articles