Sunday, May 5, 2024
spot_img

സംവാദത്തില്‍ ഒവൈസിയെ മലര്‍ത്തിയടിച്ച് സുബ്രഹ്മണ്യന്‍ സ്വാമി: ‘ഹിന്ദുമതമൊഴിച്ച് ഇസ്ലാമും, കൃസ്ത്യന്‍, മറ്റ് മതങ്ങളും ദൈവങ്ങളിലേക്ക് നയിക്കുന്നില്ലെന്ന് വിശ്വസിക്കുന്നു’

എല്ലാ മതവും ദൈവത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന് ഹിന്ദുമതം പറയുന്നത് പോലെ ഇസ്ലാമും ക്രിസ്തുമതവും വിശ്വസിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് ഡോ.സുബ്രഹ്മണ്യന്‍ സ്വാമി. ഹിന്ദുമതവും ദൈവത്തിലേക്ക് നയിക്കുന്നുവെന്ന് ഒവൈസി പറഞ്ഞാല്‍, അസദുദ്ദീന്‍ ഒവൈസിയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ നല്‍കേണ്ടിവരുമെന്നും സ്വാമി പരിഹസിച്ചു.

ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അപകടത്തിലാണോ?’ എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐഐഎം മേധാവി അസദുദ്ദീന്‍ ഒവൈസിയും സംവാദത്തില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ച അഡ്വ ജെ.സായി ദീപക് മോഡറേറ്റ് ചെയ്തു.

‘ എല്ലാ മതങ്ങളും ദൈവത്തിലേക്ക് നയിക്കുന്നുവെന്ന് ഹിന്ദുക്കള്‍ പറയുന്നത് പോലെ നിങ്ങള്‍ പറയുമോ? എല്ലാ മതങ്ങളും ദൈവത്തിലേക്ക് നയിക്കുന്നുവെന്ന് ഇസ്ലാം വിശ്വസിക്കുന്നില്ല, ക്രിസ്തുമതവും ഇല്ല” സ്വാമി കൂട്ടിച്ചേര്‍ത്തു. ‘ഇസ്ലാം ദൈവത്തിലേക്ക് നയിക്കുന്നതുപോലെ ഹിന്ദുമതവും ദൈവത്തിലേക്ക് നയിക്കുന്നുവെന്ന് ഒവൈസി പറയുമോ? അദ്ദേഹത്തിന് അത് പറയാന്‍ കഴിയില്ല. കാരണം അദ്ദേഹത്തിന്റെ ദൈവശാസ്ത്രം അങ്ങനെ പറയാന്‍ അനുവദിക്കുന്നില്ല. അദ്ദേഹം അത് പറഞ്ഞാല്‍, ഇസഡ് പ്ലസ് സുരക്ഷാ പരിരക്ഷ നല്‍കേണ്ടിവരും. ‘-സ്വാമി പറഞ്ഞു.

ഏകദൈവ മതങ്ങളുടെ ദൈവശാസ്ത്രപരമായ വശങ്ങളെ സുബ്രഹ്മണ്യന്‍ സ്വാമി ഉയര്‍ത്തിക്കാട്ടി. മറ്റ് ദേവന്മാരുടെയും ദേവതകളുടെയും അസ്തിത്വം ഏകദൈവവിശ്വാസികള്‍ നിഷേധിക്കുന്നു. ഒരേയൊരു ദൈവം മാത്രമേയുള്ളൂവെന്നും മറ്റുള്ളവര്‍ ‘വ്യാജദൈവങ്ങള്‍’ ആണെന്നും അവര്‍ വാദിക്കുന്നു, ‘വ്യാജദൈവങ്ങളെ’ ഒരു യഥാര്‍ത്ഥ ദൈവത്തില്‍ നിന്ന് ആളുകളെ അകറ്റാന്‍ ശ്രമിക്കുന്ന പിശാചുക്കളോ ദുരാത്മാക്കളോ ആയാണ് മുദ്രകുത്തുന്നത്.

ഹിന്ദുമതം പോലുള്ള ബഹുദൈവ സംസ്‌കാരങ്ങള്‍ ഈ വേര്‍തിരിവ് കാണിക്കുന്നില്ല, അതിന്റെ ഫലമായി ഒരു മതത്തെയും ‘വ്യാജം’ എന്ന് നിര്‍വചിക്കുന്നില്ല. എല്ലാ മതങ്ങളും ദൈവത്തിലേക്ക് നയിക്കുന്നുവെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി വിശദീകരിച്ചു.

Related Articles

Latest Articles