Saturday, April 27, 2024
spot_img

പൗരത്വ ഭേദ​ഗതി നിയമത്തിന്റെ പേരില്‍ സംസ്ഥാനത്ത് അരങ്ങേറിയത് വൻ കലാപങ്ങൾ; പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ നീക്കങ്ങൾ ആരംഭിച്ച് യോഗി സര്‍ക്കാര്‍

ഉത്തർപ്രദേശിൽ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ യോഗി സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. പൗരത്വ
ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ഉത്തര്‍ പ്രദേശ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഘടനക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പൗരത്വ ഭേദ​ഗതി നിയമത്തിന്റെ പേരില്‍ സംസ്ഥാനത്ത് വന്‍ കലാപങ്ങളാണ് നടന്നത്. ഇതിനു പിന്നില്‍ പിഎഫ്ഐക്ക് വ്യക്തമായ പങ്കുള്ളതായി തെളിഞ്ഞിരുന്നു. പോലീസിന് നേരെയും പലയിടത്തും ആക്രമണമുണ്ടായി. യുപിയില്‍ 28 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും സംസ്ഥാന നേതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. മീററ്റില്‍ അറസ്റ്റിലയാവരില്‍ നിന്ന് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ അടക്കം ചില നിര്‍ണായക വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്.

മാത്രമല്ല യു പിയിലെ കലാപകാരികള്‍ക്ക് സഹായവാഗ്ദാനവുമായി പോപ്പുലര്‍ ഫ്രണ്ട് ഇപ്പോള്‍ രംഗത്തെത്തിയിട്ടുമുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കലാപം നടത്തിയതിനു അറസ്റ്റിലായ പ്രതിഷേധക്കാരെ ജാമ്യത്തിലെടുക്കാനെത്തിയ പോപ്പുലര്‍ ഫ്രണ്ട് അഭിഭാഷകനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാനിൽ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫൈസലിനെയാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഫൈസലിനെതിരെ ഐപിസി 145,149,153(A),505 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതിലും ആക്ഷേപകരമായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിലും ഫൈസലും മറ്റ് മൂന്ന് പേരും പങ്കാളികളായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles