Saturday, May 18, 2024
spot_img

ഇന്ത്യയിൽ 5 ജി ഉടൻ ലഭ്യമാകും! ഈ ദശാബ്ദത്തില്‍ തന്നെ 6ജിയും പരിഗണനയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി:ഇന്ത്യയിൽ 5 ജി ഉടൻ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 3ജി, 4ജി ടെലികോം ദാതാക്കള്‍ 5ജി ലോഞ്ച് ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി ടെലികോം റെ​ഗുലേറ്ററി അതോറിറ്റിയായ ട്രായിയുടെ സില്‍വര്‍ ജൂബിലി ചടങ്ങില്‍ വ്യക്തമാക്കി. ഈ ദശാബ്ദത്തില്‍ തന്നെ ഇന്ത്യ 6ജി ടെലികോം നെറ്റ്‌വര്‍ക്ക് ലക്ഷ്യമിടുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇതിലൂടെ അള്‍ട്രാ ഹെെ സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സാധ്യമാകുമെന്നും പറഞ്ഞു.

‘5ജി കടന്നു വരുന്നതോടുകൂടി 450 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ കൂട്ടിച്ചേര്‍ക്കപ്പെടും. ഇത് ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 3,492 കോടിയോളം വരും. ഈ വളര്‍ച്ച കൃഷി, ആരോ​ഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം, ലോജിസ്റ്റിക്സ് എന്നിവക്ക് കുതിപ്പ് നല്‍കും. 5ജി സാങ്കേതികവിദ്യ രാജ്യത്തിന്റെ ഭരണരം​ഗത്ത് നല്ല രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരും. ഇന്റര്‍നെറ്റിന്റെ വേ​ഗത വര്‍ധിപ്പിക്കുക മാത്രമല്ല 5ജി വികസനത്തിന്റെയും, തൊഴിലവസരങ്ങളുടെയും വേ​ഗത വര്‍ദ്ധിപ്പിക്കും’- പ്രധാനമന്ത്രി പറഞ്ഞു.

ദശാബ്ദത്തില്‍ തന്നെ 6ജി ശൃംഖല പ്രവര്‍ത്തിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും പ്രധാനമന്ത്രി ചടങ്ങില്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യയില്‍ മൊബെെല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ രണ്ടില്‍ നിന്ന് 200 ലേക്ക് ഉയര്‍ന്നുവെന്നും ലോകത്തിലെ ഏറ്റവും വലിയ മൊബെെല്‍ നിര്‍മ്മാണ ഹബ്ബാണ് ഇന്ന് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles