Friday, April 19, 2024
spot_img

കശ്മീ​രി​ലെ കു​ല്‍​ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​രര്‍; ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും സൈന്യം പി​ടി​ച്ചെ​ടുത്തു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കശ്മീ​രി​ലെ കു​ല്‍​ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​രാരെന്ന് സൈ​ന്യം. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തെ​ന്നും സൈ​ന്യം അ​റി​യി​ച്ചു. കു​ല്‍​ഗാ​മി​ലെ തു​റി​ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്നു ഭീ​ക​ര​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഏ​റ്റു​മു​ട്ട​ലി​ല്‍ കു​ല്‍​ഗാം ഡി​വൈ​എ​സ്പി അ​മ​ന്‍ കു​മാ​റും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സൈ​നി​ക​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. പോ​ലീ​സും സി​ആ​ര്‍​പി​എ​ഫും സൈ​ന്യ​വും സം​യു​ക്ത​മാ​യാ​ണ് ഓ​പ്പ​റേ​ഷ​നി​ല്‍ ന​ട​ത്തി​യ​ത്. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സൈ​ന്യ​ത്തി​ന്‍റെ തെ​ര​ച്ചി​ല്‍. തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ര്‍ സൈ​ന്യ​ത്തി​നു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

Related Articles

Latest Articles