Friday, May 17, 2024
spot_img

ഇനി ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താം;‘MyGov-Meri Sarkar’വെബ് പോര്‍ട്ടല്‍ പുറത്തിറക്കി യോ​ഗി സര്‍ക്കാര്‍!

ലഖ്നൗ:കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും അവരുമായി ആശയവിനിമയം നടത്താനും വെബ് പോര്‍ട്ടല്‍ പുറത്തിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ‘മൈ ഗവ് – മേരി സര്‍ക്കാര്‍’( MyGov-Meri Sarkar’) എന്ന പോര്‍ട്ടലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്.

ഇത് സാധാരണക്കാര്‍ക്ക് കൂടുതല്‍ സഹായകമാകുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. മാത്രമല്ല
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന പദ്ധതികള്‍ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വെബ് പോര്‍ട്ടല്‍ ആരംഭിച്ചത് എന്നും സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ സാധാരണക്കാര്‍ക്ക് ഇതിലൂടെ നല്‍കാം എന്നും യോഗി കൂട്ടിച്ചേർത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles