Sunday, June 16, 2024
spot_img

ഇന്ത്യൻ ഫുട്ബോൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി; ജീവിത സഖിയായത് ബാഡ്മിന്റൻ താരമായ റെസ ഫർഹത്ത്

കണ്ണൂർ : ഇന്ത്യൻ ഫുട്ബോൾ താരവും കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരവുമായ സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൻ താരമായ റെസ ഫർഹത്താണ് സഹലിന്റെ ജീവിത സഖി. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ രാഹുൽ കെ.പി, സച്ചിൻ സുരേഷ് തുടങ്ങിയവരും ക്ലബിന്റെ മുൻ താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരും വിവാഹ ചടങ്ങിനെത്തി.

അതെ സമയം വരുന്ന സീസണിൽ സഹൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇന്ത്യന്‍ ഫുട്ബോൾ താരങ്ങള്‍ക്കായി ചെലവാക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്ക് സഹലിനെ മോഹന്‍ ബഹാന്‍ സൂപ്പർ ജയന്റ്സ് സ്വന്തമാക്കാനൊരുങ്ങുകയാണ്.പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം പ്രമുഖർ കളിക്കുന്ന സൗദി പ്രോ ലീഗിലെ ഒരു ക്ലബ് സഹലിനു വേണ്ടി നീക്കം നടത്തിയിരുന്നു. 26 വയസ്സുകാരനായ സഹൽ 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 90 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Related Articles

Latest Articles