Saturday, May 18, 2024
spot_img

നേപ്പാളിലെ അന്നപൂർണ കൊടുമുടിയിൽ കുടുങ്ങിയ ഇന്ത്യൻ പർവതാരോഹകയെ കണ്ടെത്തി;ഒരുദിവസത്തെ നീണ്ട തിരച്ചിലിനൊടുവിലാണ് പർവതാരോഹകയെ കണ്ടെത്തിയത്

ഷിംല: നേപ്പാളിലെ അന്നപൂർണ കൊടുമുടിയിൽ നിന്നും കാണാതായ ഇന്ത്യൻ പർവതാരോഹക ബൽജീത് കൗറിനെ കണ്ടെത്തി. ഒരു ദിവസമായി ബൽജീത് കൗറിനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ നടത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് നേപ്പാളി സ്വദേശികളായ രണ്ട് സഹയാത്രികർക്കൊപ്പം ബൽജീത് കൗർ യാത്ര തിരിച്ചത്.

പർവതത്തിലെ നാലാമത്തെ ക്യാമ്പ് ഇറങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ബൽജിതിനെ കാണാതാകുകയായിരുന്നു. ഇടയ്ക്കുവച്ച് ബൽജീത് കൗറുമായുള്ള റേഡിയോ ബന്ധവും നഷ്ടമായി. എന്നാൽ തന്നെ രക്ഷപ്പെടുത്തണമെന്ന് അറിയിച്ചുകൊണ്ടുള്ള ബൽജീതിന്റെ സന്ദേശം കുറേ നേരത്തിന് ശേഷം ബേസ് ക്യാമ്പിന് ലഭിച്ചു. തുടർന്ന് മൂന്ന് ഹെലികോപ്റ്ററുകളുടെ സഹായത്തോടെ തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനൊടുവിലാണ് ബൽജീത് കൗറിനെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.

Related Articles

Latest Articles