Friday, May 17, 2024
spot_img

വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ നാവിക സേന ; ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

ദില്ലി : വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ നാവിക സേന. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഐഎൻഎസ് മോർമുഗാവിൽനിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിക്ഷേപിച്ചത്. മിസൈലിന്റെ പ്രഥമ പരീക്ഷണംതന്നെ വിജയകരമാണെന്നു നാവിക സേനാ അധികൃതർ വ്യക്തമാക്കി.

നാവികസേന ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറാണ് മോർമുഗാവ്. പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിന്‍റെ ഭാഗമായ കപ്പലും ആയുധങ്ങളും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉദാഹരണമാണിതെന്നും നാവികസേന അറിയിച്ചു. അതെ സമയം മിസൈൽ പരീക്ഷണം നടത്തിയ സ്ഥലം നാവിക സേന പുറത്ത് വിട്ടിട്ടില്ല.

Related Articles

Latest Articles