Monday, September 21, 2026

കര്‍ണാടകയില്‍ സത്യപ്രതിജ്ഞ വ്യാഴാഴ്ച;മുഖ്യമന്ത്രി ആരെന്നതിൽ ഇപ്പോഴും സസ്പെൻസ്

ബെംഗളൂരു: കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, സത്യപ്രതിജ്ഞയുടെ തീയതി പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി ആരാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരുപോലെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇന്ന് കൂടിയ യോഗത്തിൽ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തീരുമാനമെടുക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നത്.

Related Articles

Latest Articles