Friday, May 17, 2024
spot_img

ചരിത്രനേട്ടവുമായി ഇന്ത്യൻ നാവികസേന; INS വിക്രാന്തിൽ ആദ്യമായി രാത്രി ലാൻഡിങ് നടത്തി മിഗ് 29കെ യുദ്ധവിമാനം; ദൃശ്യങ്ങൾ പുറത്ത് വിട്ടു

ദില്ലി : ചരിത്രനേട്ടവുമായി ഇന്ത്യന്‍ നാവിക സേന. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്തില്‍ മിഗ് 29 കെ യുദ്ധവിമാനം വിജയകരമായി രാത്രി ലാന്‍ഡിങ് ചെയ്തു. ഇതാദ്യമായാണ് വിക്രാന്തില്‍ രാത്രിയില്‍ മിഗ് 29 കെ യുദ്ധ വിമാനം ലാന്‍ഡ് ചെയ്യുന്നത്. 65,000 അടിയോളം ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ള യുദ്ധവിമാനമാണ് മിഗ് 29 കെ.

ലാന്‍ഡിങ്ങിന്റെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ നാവിക സേന ട്വീറ്റ് ചെയ്തിട്ടുണ്ട്. ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള പ്രേരണയാണ് ഈ നേട്ടമെന്നും നാവിക സേന വ്യക്തമാക്കി. രാത്രി ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയ നേട്ടത്തില്‍ നാവിക സേനയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. വിക്രാന്ത് അംഗങ്ങളുടേയും നേവി പൈലറ്റുമാരുടേയും നിരന്തര പ്രയത്നത്തിന്റെയും പ്രവര്‍ത്തന മികവിന്റെയും പ്രതിഫലനമാണ് ഈ നേട്ടമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു

https://twitter.com/indiannavy/status/1661656930555924480

Related Articles

Latest Articles