Saturday, May 25, 2024
spot_img

നിർജലീകരണം വില്ലനാകുന്നു; കുനോയിൽ രണ്ടു ചീറ്റ കുഞ്ഞുങ്ങൾ കൂടി ചത്തു; ഒരെണ്ണം ചികിത്സയിൽ

ഭോപാൽ∙ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ രണ്ടു ചീറ്റ കുഞ്ഞുങ്ങള്‍ കൂടി ചത്തു. പ്രോജക്ട് ചീറ്റയുടെ ഭാഗമായി നമീബിയയിൽ നിന്നെനത്തിച്ച ജ്വാല എന്ന ചീറ്റ കുനോയിൽ വച്ച് പ്രസവിച്ച രണ്ടുമാസം പ്രായമുള്ള കുഞ്ഞുങ്ങളാണ് അസുഖബാധിതരായി ചത്തത്. രണ്ട് ദിവസം മുൻപ് ജ്വാലയുടെ മറ്റൊരു കുഞ്ഞും ചത്തിരുന്നു.

ദേശീയോദ്യാനത്തിലെ 46 മുതൽ 47 ഡിഗ്രി സെൽഷ്യസ് ചൂടിനെത്തുടർന്നാണ് ചീറ്റക്കുഞ്ഞുങ്ങളുടെ ആരോഗ്യം മോശമായത് എന്നാണ് കരുതപ്പെടുന്നത്. ഇവയെ നിർജ്ജലീകരിക്കപ്പെട്ട അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. നാലാമത്തെ ചീറ്റ കുഞ്ഞ് പാൽപൂരിലെ വെറ്റിനറി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെ നിരീക്ഷിക്കുന്നതിനായി നമീബിയയിലേയും ദക്ഷിണാഫ്രിക്കയിലേയും വിദഗ്ധരുമായി ബന്ധപ്പെടുന്നുണ്ട് എന്നാണ് വിവരം.

പ്രോജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽനിന്നും നമീബിയയിൽനിന്നും 20 ചീറ്റകളെയാണ് ഇന്ത്യയിലെത്തിച്ച് കുനോയിൽ തുറന്ന് വിട്ടത്.

Related Articles

Latest Articles