Tuesday, May 7, 2024
spot_img

ബ്രിട്ടനില്‍ ചരിത്രം എഴുതാൻ ഇന്ത്യന്‍ വംശജന്‍;ഭഗവദ്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ,ഭാരതീയത കൈവിടാതെ ഋഷി

ബ്രിട്ടനില്‍ ചരിത്രം എഴുതുകയാണ് ഇന്ത്യന്‍ വംശജന്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.നൂറ്റാണ്ടുകള്‍ ഇന്ത്യയെ അടക്കി ഭരിച്ച രാജ്യത്ത് ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിയാകുന്നു എന്ന പ്രത്യേകത കൂടി ഋഷി സുനകിന്റെ സ്ഥാനമേല്‍ക്കലിന് ഉണ്ട്.200 വര്‍ഷത്തിനിടെ സ്ഥാനമേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഋഷി സുനക് .ലോകം ഉറ്റുനോക്കുന്നത് ബ്രിട്ടന്റെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ എന്ത് നടപടി സ്വീകരിക്കും എന്നതാണ്.

മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്റ് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് ഋഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും നേരത്തെ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി ഋഷി ചരിത്രത്തിലിടം പിടിക്കുമ്പോൾ ഇന്ത്യയിലെ സോഷ്യല്‍ മീഡിയയിലും ആഘോഷം സജീവമാവുകയാണ്

Related Articles

Latest Articles