Sunday, June 9, 2024
spot_img

ഇന്ത്യന്‍ ഓവര്‍സീസ് ഫോറം സൗദി അറബ്യയുടെ ആഭിമുഖ്യത്തിൽ വിപുലമായ യോഗ ദിനാഘോഷം

സൗദിഅറേബ്യ : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് ഫോറം സൗദി അറബ്യയുടെ വിവിധ ഭാഗങ്ങളില്‍ വളരെ വിപുലമായി ആഘോഷിക്കുന്നു.ഐഒഎഫ്എ സംഘാടകര്‍ റിയാദില്‍ നടന്ന വാര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ജിദ്ദയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ഫോറം അറബ് യോഗ ഫൗണ്ടേഷനുമായി ചേര്‍ന്ന് ജൂണ്‍ 18 – വൈകിട്ട് 8 ന് ഹദീക് ആഡിറ്റോറിയത്തില്‍ നടത്തുന്നു.
ഐഒഎഫ് ദമാം പ്രൊവിന്‍സ് കമ്മിറ്റി സംഘടിപ്പിക്കുന്ന ചടങ്ങുകള്‍ ജൂണ്‍ 21 നു നു Z5 സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ നടത്തുവാന്‍ തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു.
ഐഒഎഫ് റിയാദ് പ്രൊവിന്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 21 നു റിയാദ് റിയല്‍ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തില്‍ അന്താരാഷ്്രട യോഗ ദിനാഘോഷം നടത്തും.

യോഗദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ സൗദിയിലെ വിവിധ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രികരിച്ചു നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഐഒഎഫ് ഭാരവാഹികള്‍ ആയ സുരേഷ് പാലക്കാട് , പ്രസാദ് അത്തംപള്ളി ഗോപി , വിനയ പ്രസാദ് , കിഷോര്‍ കുമാര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു വരുന്നു.

ഐഒഎഫ് ഇന്റര്‍നാഷണല്‍ യോഗ ഡേ ആഘോഷ കമ്മറ്റിയുടെ കമ്മിറ്റി കണ്‍വീനര്‍ കെ ശിവാത്മജന്‍ , ഐഒഎഫ് നാഷണല്‍ കണ്‍വീനര്‍ സജീവ് കായംകുളം, നാഷണല്‍ പ്രസിഡന്റ് ബാബു കല്ലുമല, റിയാദ് പ്രൊവിന്‍സ് പ്രസിഡണ്ട് അജേഷ് മാവേലിക്കര, ഐഒഎഫ് വൈസ് പ്രസിഡന്റും പബ്ലിസിറ്റി കണ്‍വീനറുമായ രാജേഷ് മൂലവീട്ടില്‍, ട്രഷറര്‍ വിനോദ് ഭൂവിക തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു .

Related Articles

Latest Articles