Friday, May 17, 2024
spot_img

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കരുതെന്ന് രാഷ്ട്രപതി

ഷിറോഹി (രാജസ്ഥാന്‍): കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികള്‍ക്ക് ദയാഹര്‍ജി നല്‍കാന്‍ അവസരം നല്‍കരുതെന്നും ഇതിനായി പാര്‍ലമെന്റ് പോക്‌സോ നിയമം പരിഷ്‌കരിക്കണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജസ്ഥാനിലെ ഷിറോഹിയില്‍ പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീ സുരക്ഷ അതിപ്രധാനമായ ഒരു വിഷയം തന്നെയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരു സമൂഹത്തിനും അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിക്കാന്‍ നിയമം പരിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കെതിരേ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ പേരില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഷ്ട്രപതിയുടെ വാക്കുകള്‍ എന്നതും ശ്രദ്ധേയമാണ്. നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കും.

Related Articles

Latest Articles