Thursday, May 16, 2024
spot_img

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ത്യൻ റെയിൽവേയുടെ സ്പെഷ്യൽ സർവ്വീസുകൾ ; കൂടുതൽ സ്റ്റോപ്പുകളും കോച്ചുകളും ഒരുക്കും

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ . മാർച്ച് 7 പൊങ്കാല ദിവസം നാ​ഗർകോവിലിലേക്കും എറണാകുളത്തേക്കും അധിക സർവ്വീസുകളും നടത്തുമെന്ന് അറിയിച്ചു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവിലിലേക്കും , തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കും പ്രത്യേക ട്രെയിനുകളും ഉണ്ടാവും. അതിനുപുറമെ നാഗര്‍കോവില്‍ കോട്ടയം പാസഞ്ചര്‍, കൊച്ചുവേളി നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതല്‍ സമയം തിരുവനന്തപുരത്ത് നിർത്തിയിടുമെന്നും അറിയിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക ട്രെയിനുകള്‍ക്ക് പുറമെ കൂടുതല്‍ കോച്ചുകളും സ്റ്റോപ്പും ഇന്ത്യൻ റെയിൽവേ ഒരുക്കുന്നുണ്ട്.

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട് 

Related Articles

Latest Articles