ന്യൂഡൽഹി ∙ 2024 ആകുമ്പോഴേക്കും ഇന്ത്യയിലെ റോഡുകൾ അമേരിക്കൻ നിലവാരത്തിലേക്ക് ഉയന്നുവരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന 95–ാം ഫിക്കി വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്ത്യയിൽ ലോകനിലവാരമുള്ള റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കുമെന്നും 2024 അവസാനിക്കുന്നതിനു മുൻപ് യുഎസ് നിലവാരത്തിലുള്ള റോഡുകൾ രാജ്യത്തുണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു. 16 ശതമാനമായ ചരക്കുഗതാഗത ചെലവ് 2024ൽ 9 ശതമാനമായി കുറയ്ക്കാനാണു ശ്രമമെന്നും ഗഡ്ഗരി പറഞ്ഞു. നിർമാണ മേഖല പരിസ്ഥിതി മലിനീകരണത്തിനു വഴിഒരുക്കുന്നു . സിമന്റും സ്റ്റീലുമാണു നിർമാണ മേഖലയിലെ മുഖ്യ സാമഗ്രികൾ. ഗുണം മെച്ചപ്പെടുത്തി നിർമാണത്തിന്റെ മൂലധനച്ചെലവ് കുറയ്ക്കാനാണു ശ്രമിക്കുന്നത്. . ബദൽ സംവിധാനങ്ങൾ കണ്ടെത്തി സ്റ്റീലിന്റെ ഉപയോഗം കുറയ്ക്കാനും ആലോചിക്കുന്നുണ്ട് . ഹരിത ഹൈഡ്രജൻ ആണ് ഭാവിയിലെ ഇന്ധനം. 2030ഓടെ ഇലക്ട്രിക് ഗതാഗതം ഫലപ്രദമാകുമെന്നും ഗഡ്കരി പറഞ്ഞു. കേരളത്തിൽ ആരംഭിച്ച 3 ലക്ഷം കോടി രൂപയുടെ പദ്ധതികൾ 2025 അവസാനത്തോടുകൂടെ നടപ്പാക്കുമെന്നാണ് നിതിൻ ഗഡ്കരി പറഞ്ഞത് .

