Wednesday, October 7, 2026

ഹരാരെയിൽ ഇന്ത്യൻ വീര ചരിതം !സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ട്വന്റി -20 യിൽ 23 റൺസ് വിജയവുമായി ഇന്ത്യൻ യുവനിര

ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ മൂന്നാം ടി20യില്‍ 23 റൺസ് വിജയവുമായി ഇന്ത്യൻ യുവനിര. ഇന്ത്യ ഉയർത്തിയ 183 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന നിശ്ചിത 20 ഓവറിൽ 159 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. നാലോവറില്‍ പതിനഞ്ച് റണ്‍സ് മാത്രം വിട്ടുനല്‍കി 3 വിക്കറ്റ് പിഴുത വാഷിങ്ടണ്‍ സുന്ദറിന്റെ മികച്ച ബൗളിങ്ങാണ് സിംബാബ്‌വെയ്ക്ക് തിരിച്ചടിയായത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അര്‍ധ സെഞ്ചറി നേടി. 49 പന്തുകള്‍ നേരിട്ട ഗില്‍ 66 റണ്‍സെടുത്തു പുറത്തായി. 28 പന്തുകളില്‍നിന്ന് ഋതുരാജ് ഗെയ്ക്വാദ് 49 റണ്‍സെടുത്തു. യശസ്വി ജയ്‌സ്വാള്‍ 27 പന്തില്‍ 36 റണ്‍സും സ്വന്തമാക്കി.കഴിഞ്ഞ മത്സരത്തില്‍ സെഞ്ചറി നേടിയ അഭിഷേക് ശര്‍മ പത്ത് റണ്‍സിന് പുറത്തായി.

12.4 ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. സ്‌കോര്‍ 153 ല്‍ നില്‍ക്കെ ശുഭ്മന്‍ പുറത്തായി. അവസാന ഓവറില്‍ മുസരബനിയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ഗെയ്ക് വാദും പുറത്തായി. സഞ്ജു സാംസണ്‍ ഏഴു പന്തില്‍ 12 റണ്‍സെടുത്തു പുറത്താകാതെ നിന്നു. സിംബാബ്‌വെയ്ക്കായി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ബ്ലെസിങ് മുസരബനിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി

Related Articles

Latest Articles