Saturday, January 10, 2026

എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്ന ലണ്ടനിൽ തന്നെയുണ്ട്.! ആളെ പറഞ്ഞാൽ നിങ്ങളും അറിയും

എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നയായ ഒരാൾ ലണ്ടനിൽ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ഒരിക്കലും ആരും വിശ്വസിക്കില്ല, പക്ഷെ അങ്ങനെയൊരാൾ ഉണ്ട് അത്.. ആരാണെന്നും കൂടി അറിഞ്ഞാൽ ഓരോ ഭാരതീയനും അത്ഭുതമായിരിക്കും.

ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യയും ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിയാണ് രാജ്ഞിയെക്കാൾ സമ്പന്ന, അവരുടെ സ്വകാര്യ സ്വത്ത് ഏകദേശം 350 മില്യൺ പൗണ്ടാണ്.

690 മില്യൺ പൗണ്ടിന്റെ (6,834 കോടിയിലധികം) ആസ്തിയുള്ള 42 കാരിയായ അക്ഷതയ്ക്ക് ഇൻഫോസിസിൽ 430 മില്യൺ പൗണ്ട് മൂല്യമുള്ള 0.9% ഓഹരിയുണ്ട്. വാർഷിക ലാഭവിഹിതമായി ഇവർക്ക് കിട്ടുന്നത് ഏകദേശം 11.5 മില്യൺ പൗണ്ടാണ്.

അക്ഷതമൂർത്തിയുടെ അച്ഛൻ എൻ.ആർ. 75 കാരനായ നാരായണ മൂർത്തി, 1981-ൽ ടെക് ഭീമനായ ഇൻഫോസിസിന്റെ സഹസ്ഥാപകനായി, ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഒരാളാണ് ഇദ്ദേഹം.

Related Articles

Latest Articles