Monday, May 6, 2024
spot_img

പറന്നുയർന്ന വിമാനം അഞ്ച് മിനിറ്റിനുള്ളില്‍ കാണാതായി; വിമാനത്തിനുള്ളിൽ 56 യാത്രക്കാരും ആറ് ജീവനക്കാരും

ജക്കാർത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പടിഞ്ഞാറൻ കലിമന്തൻ പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്കുള്ള യാത്രാമധ്യേ ശ്രീവിജയ എയര്‍ലൈന്‍സിന്റെ വിമാനം കാണാതായി. 56 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു.

ജക്കാർത്തയിൽ നിന്ന് പറന്നുപൊങ്ങി നാല് മിനിറ്റനകം വിമാനം 10,000 അടി ഉയരത്തിലെത്തിയ ഉടനെയാണ് റഡാറിൽ നിന്ന് വിമാനം കാണാതായത്. ജക്കാര്‍ത്തയിലെ സോക്കര്‍നോ-ഹത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടതിന് ശേഷം വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടതായി ജക്കാര്‍ത്തയിലെ ഗതാഗത മന്ത്രാലയം വ്യക്തമാക്കി. 27 വർഷം പഴക്കമുള്ള ബോയിം​ഗ് 737-500 വിമാനമാണ് എസ്ജെ182.

സംഭവത്തിൽ കൂടുതൽ വുവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ശ്രീവീജിയ എയർ അറിയിച്ചു. കാണാതായ വിമാനത്തിന്റെ ആദ്യ പറക്കല്‍ 1994 മെയ് മാസത്തിലായിരുന്നു.

Related Articles

Latest Articles