Monday, May 13, 2024
spot_img

ഇന്ദ്രന്‍സ് ചിത്രം സ്റ്റേഷന്‍ 5 ട്രെയ്‌ലര്‍ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

ഇന്ദ്രന്‍സ് വ്യത്യസ്ത വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിനെ നായകനാക്കി പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ സ്‌റ്റേഷന്‍ 5. ചിത്രത്തിലെ ഇന്ദ്രന്‍സിന്‍റെ ഗെറ്റപ്പ് സ്റ്റില്‍ നേരത്തെ പുറത്തുവിട്ടിരുന്നു. വമ്പൻ മേക്കോവറില്‍ ആണ് താര൦ ചിത്രത്തില്‍ എത്തുന്നത്.

തൊട്ടപ്പന്‍ ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. പ്രയാണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്ദ്രന്‍സ് ചേവമ്ബായി എന്ന ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഡയാന ഹമീദ്, സന്തോഷ് കീഴാറ്റൂര്‍,ശിവജി ഗുരുവായൂര്‍, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേല്‍ എന്നിങ്ങനെ അഭിനേതാക്കളുടെ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്.

Related Articles

Latest Articles