കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. കുഞ്ഞിനെ അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്നും ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഓട്ടോ ഡ്രൈവറായ കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ.ബാബു – സൂസൻ ദമ്പതികളുടെ ഏക മകൻ ഇഹാനെയാണ് ഇന്നലെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടത്.
സ്വകാര്യ ആശുപതിയില്‍ എത്തിച്ചപ്പോള്‍ കുട്ടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടുന്നയാളാണെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ മാതാവിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. കുഞ്ഞു കരയുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നതിനാൽ മാതാവ് വായും മൂക്കും പൊത്തി പിടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക വിദഗ്ദരുമായി പരിശോധന നടത്തിയ ശേഷം അറസ്റ്റ് തീരുമാനിക്കും എന്നു പോലീസ് വ്യക്തമാക്കി.
buy office 2019 pro
