Sunday, June 16, 2024
spot_img

ഐ എൻ എൽ ഔദ്യോഗിക വിഭാഗത്തിന് ഇനി പുതിയ ദേശീയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടി വരുമോ?? പോപുലർ ഫ്രണ്ടുമായുള്ള ബന്ധം സമ്മതിച്ച് ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ: തലവേദനയിൽ ഐഎൻഎൽ

കോഴിക്കോട്: ഐ എൻ എൽ ഔദ്യോഗിക വിഭാഗത്തിന് തലവേദന ആയിരിക്കുകയാണ് ദേശീയ പ്രസിഡന്റിന്റെ പോപുലർ ഫ്രണ്ടുമായുള്ള ബന്ധം. പി എഫിന്റെ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുണ്ടായിരുന്നുവെന്ന് ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ ചാനൽ അഭിമുഖ ത്തിൽ സ്ഥിരീകരിച്ചതിയോടെയാണ് വീണ്ടും പ്രതിസന്ധിയിലായത്.

ഇദ്ദേഹം റിഹാബ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റായിരുന്നുവെന്നും മാർച്ചിലാണു സ്ഥാനം രാജി വച്ചതെന്നും പോപ്പുലർ ഫ്രണ്ടി ന്റെ നിരോധനം ഞെട്ടിച്ചുവെന്നുമാണ് മുഹമ്മദ് സുലൈമാൻ അഭിമുഖത്തിൽ പറയുന്നത്. റിഹാബ് ഫൗണ്ടേഷൻ രൂപീകരിച്ചതു മുതൽ തലപ്പത്തുണ്ടായിരുന്നുവെന്നും സംഘടനയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും ഇദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇടതുമുന്നണിയുടെ ഭാഗമായ ഐഎൻഎലിന്റെ ദേശീയ പ്രസിഡന്റ് മുന്നണിയുമായി ആലോചിക്കാതെ ഇത്തരമൊരു പ്രസ്താവന നടത്തിയതാണു മന്ത്രിയെയും സംസ്ഥാന നേതൃത്വത്തെയും പ്രതിസന്ധിയിലാക്കുന്നത്.

വിഭാഗീയ പ്രശ്നങ്ങളെത്തുടർ ന്ന് ഏതാനും മാസങ്ങൾക്കു മുൻ പ്രഫ.എ.പി.അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗം, ഐഎൻഎൽ ദേശീയ നേതൃത്വത്തെ തള്ളിപ്പറയുകയും പുതിയ സംസ്ഥാന കമ്മിറ്റി ഉണ്ടാ ക്കുകയും ചെയ്തിരുന്നു. അന്നു വഹാബും നേതാക്കളും ആരോപിച്ച പ്രധാന പ്രശ്നങ്ങളിലൊന്ന് ദേശീയ പ്രസിഡന്റിന്റെ പോപുലർഫ്രണ്ടുമായുള്ള ബന്ധം.

Related Articles

Latest Articles