Saturday, October 10, 2026

വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിയിൽ പൂച്ച കടിച്ചതിന് ചികിത്സയ്ക്കത്തിയ യുവതിയെ തെരുവുനായ കടിച്ചു

തിരുവനന്തപുരം:വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ വച്ച് ചികിത്സക്കെത്തിയ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു അപർണയ്ക്ക് പട്ടിയുടെയും കടിയേറ്റത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്.

അതേസമയം, തൃശൂർ ചാലക്കുടിയിൽ ഏഴ് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവു നായ്ക്കളുടെ ജഡം കണ്ടത് . വിഷം കൊടുത്ത് എന്നാണ് സംശയം. പട്ടികളുടെ ജഡത്തിന്റെ സമീപത്തു നിന്ന് കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് . കേക്കിൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം.

Related Articles

Latest Articles