Monday, May 20, 2024
spot_img

ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ടു; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വരും

കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ (INL) സംസ്ഥാന കമ്മിറ്റികള്‍ പിരിച്ചുവിട്ടു. സംസ്ഥാന കൗണ്‍സില്‍, സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയാണ് പിരിച്ചുവിട്ടത്. ന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ചെയര്‍മാനായി അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വരും. അഡ്‌ഹോക്ക് കമ്മിറ്റിയില്‍ വഹാബ് പക്ഷത്തെ ആരെയും ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.

നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 20ന് അവസാനിച്ചിരുന്നു. പുതിയ കമ്മിറ്റി രൂപീകരിക്കുന്നതിന് മുന്നോടിയായി അംഗത്വ കാമ്ബയിന്‍ തുടങ്ങാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം കാരണം നടപടികള്‍ കൃത്യമായി നടന്നില്ല. അതിനിടെയാണ് ദേശീയ കൗണ്‍സില്‍ ചേര്‍ന്ന് പുതിയ തീരുമാനം കൈകൊണ്ടത്.

അതേസമയം ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും പിരിച്ചുവിട്ട നടപടി അം​ഗീകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍വഹാബ്. സംസ്ഥാന കൗണ്‍സില്‍ ഉടന്‍ വിളിക്കണമെന്ന് അബ്ദുല്‍വഹാബ് ആവശ്യപ്പെട്ടു.

Related Articles

Latest Articles