Tuesday, September 22, 2026

മാതാ അമൃതാനന്ദമയീ ദേവിയുടെ ശിഷ്യൻ അക്ഷയാമൃതാനന്ദപുരി നിര്യാതനായി

വയനാട്: മാതാ അമൃതാനന്ദമയീ ദേവിയുടെ ശിഷ്യനും മാനന്തവാടി മാതാ അമൃതാനന്ദമയീമഠത്തിലെ മഠാധിപതിയുമായ അക്ഷയാമൃതാനന്ദപുരി സ്വാമികൾ അന്തരിച്ചു. 65 വയസായിരിന്നു. വയനാടൻ ഗ്രാമമേഖലകളിൽ മഠത്തിൻ്റെ നിരവധി കാരുണ്യ പ്രവർത്തനങ്ങളിലും സാംസ്കാരിക മണ്ഡലത്തിലും നിറ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. മഠത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹം മൂന്ന് പതിറ്റാണ്ടോളമായി മാനന്തവാടിയിൽ സേവനം അനുഷ്ടിച്ച് വരികയായിരുന്നു.

Related Articles

Latest Articles