Sunday, May 19, 2024
spot_img

ഇൻസോൾവൻസി ആൻഡ് ബാങ്ക്റെപ്‌സി കോഡ്: രാജ്യത്ത് സൃഷ്ടിക്കുന്നത് നിശബ്ദ വിപ്ലവം; നിയമത്തെ കുറിച്ച് അഡ്വ. പ്രതാപ് പിള്ള സംസാരിക്കുന്നു

2014 ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. അഴിമതിയുടെയും കള്ളപ്പണത്തിന്റെയും സ്വാധീനമില്ലാതാക്കാൻ കൊണ്ടുവന്ന ചരിത്രപരമായ പരിഷ്‌ക്കാരങ്ങൾ രാജ്യത്ത് വ്യാപകമായ ചർച്ചകൾക്ക് വഴി വച്ചു. മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ രാജ്യം നേരിടുന്ന വലിയൊരു പ്രശ്നമായിരുന്നു ബാങ്കുകളുടെ കിട്ടാക്കടം. കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടം രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനത്തെയും ലാഭത്തെയും ദോഷകരമായി ബാധിച്ചിരുന്നു. രാജ്യത്തെ വ്യവസായികൾക്ക് അനായാസ ബാങ്ക് വായ്‌പാ ലഭ്യതയെ അത് ബാധിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും. പക്ഷെ ചുരുങ്ങിയ സമയത്തിനുള്ളിൽ മോഡി സർക്കാർ രാജ്യത്തിന് നൽകിയ മികച്ച പരിഹാരമായിരുന്നു ഇൻസോൾവൻസി ആൻഡ് ബാങ്കറപ്‌സി കോഡ്. രാജ്യത്ത് നിലവിലുണ്ടായിരുന്ന പാപ്പർ ഹര്ജിയുമായി ബന്ധപ്പെട്ട നിയമം വര്ഷങ്ങളോളമുള്ള കോടതി വ്യവഹാരങ്ങളിലൂടെ കടന്നുപോകുന്നതും ബാങ്കുകളെയും വായ്‌പയെടുത്തവരെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്നതായിരുന്നു. ഇരു കൂട്ടർക്കും യാതൊരു പ്രയോജനവും ഈ നിയമം കൊണ്ടുണ്ടാകുന്നില്ല.

അവിടെയാണ് പുതിയ ഇൻസോൾവാൻസി ആൻഡ് ബാങ്ക്റപ്‌സി കോഡ് ൻറെ പ്രസക്തി. സമയബന്ധിതമായി ഒരാളുടെ ബാധ്യതയിൻ മേൽ സാധ്യമായതിൽ ഏറ്റവും നല്ല പരിഹാരം ഉണ്ടാക്കാൻ ഈ നിയമത്തിനു കഴിയുന്നു. കടബാധ്യത കാരണം ബുദ്ധിമുട്ടിലായ കമ്പനികൾ ഏറ്റെടുത്ത് മറ്റൊരു പ്രമോട്ടർക്ക് കൈമാറുന്നതുൾപ്പെടെയുള്ള പരിഹാരമാർഗങ്ങൾ ഉള്ളതിനാൽ ഇൻസോൾവാൻസി രംഗത്ത് രാജ്യം അന്താരാഷ്‌ട്ര നിലവാരമുള്ള നടപടിക്രമങ്ങളിലേക്ക് കടന്നിരിക്കുന്നു. കോർപ്പറേറ്റ് കമ്പനികൾക്കും ചെറുകിട സംരംഭങ്ങൾക്കും വളരെ സഹായകമായ ഒരു നിയമ നിർമ്മാണമാണിത്. കേരളത്തിൽ ഉൾപ്പെടെ നിരവധി കട ബാധിത കമ്പനികൾ ഈ നിയമത്തിന്റെ അനന്തമായ സാധ്യതകൾ പ്രയോജനപ്പെടുത്തി തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. ഉത്പാദന കുറവുണ്ടാകാതെ തൊഴിലുകൾ നഷ്ടപ്പെടുത്താതെ കട ബാധിത സംരംഭങ്ങളും രാജ്യത്ത് ഉയർത്തെഴുന്നേൽക്കുന്നു. പക്ഷെ മാധ്യമങ്ങളടക്കം പലരും ഈ മാറ്റം കാണുന്നില്ല. പൊതുസമൂഹത്തിൽ ചർച്ചയാകുന്നുമില്ല. കട ബാധ്യത കാരണം നിരവധി ആത്മഹത്യകൾ നടക്കുന്ന ഈ സമൂഹത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ നിയമം ഒരു മികച്ച പരിഹാരമാണ്. ഈ നിയമത്തെ കുറിച്ചുള്ള അറിവ് പൊതു സമൂഹത്തിനു ആവശ്യം ഉണ്ടാകേണ്ടതുമാണ്.

സമൂഹത്തിൽ താഴെ തട്ടിലുള്ള ജന വിഭാഗത്തിന്റെ പ്രശ്നങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്ന നരേന്ദ്ര മോദി സർക്കാർ കൊണ്ടു വന്ന ഈ നിയമത്തിന്റെ വിഷാദശാംശങ്ങൾ തത്വമയി ന്യൂസിന്റെ FAQ എന്ന പരിപാടിയിൽ ഈ രംഗത്തെ വിദഗ്ധനും അഭിഭാഷകനും ഇൻവെസ്റ്റ്മെന്റ് ബങ്കറുമായ അഡ്വ പ്രതാപ് പിള്ളൈ വിശദീകരിക്കും. അഡ്വ പ്രതാപ് പിള്ളയുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണരൂപം നാളെ വൈകുന്നേരം 8 മണിക്ക് തത്വമയി ന്യൂസിൽ കാണാം

Related Articles

Latest Articles