Monday, May 6, 2024
spot_img

കോവിഡ് പൂർണമായി മാറിയിട്ടില്ല; ഇളവിൽ മിതത്വം വേണം; വരാനിരിക്കുന്ന വകഭേദങ്ങള്‍ അപകടകാരികൾ : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

രാജ്യങ്ങൾ കോവിഡിൽ ഇളവുകള്‍ നല്‍കുന്നതില്‍ അതിരുവിടരുതെന്നും മിതത്വം പാലിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് (WHO) ലോകാരോഗ്യ സംഘടന.ഒമിക്രോണിന്റെ കൂടുതൽ വകഭേദങ്ങളെ കണ്ടെത്തിയതോടെയാണ് മുന്നറിയിപ്പ് നൽകിയത്. കണ്ടെത്തിയ വകഭേദങ്ങൾ ഏതുരീതിയിലാരിക്കും ബാധിക്കുക എന്നുപോലും വ്യക്തമല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

കൊറോണ വൈറസ് രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒമിക്രോണിനുതന്നെ പല ഉപവിഭാഗങ്ങളുണ്ട്. അതിനെ ഞങ്ങൾ പിന്തുടരുകയും പഠിക്കുകയുമാണ്. ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിവ കണ്ടെത്തിയിട്ടുണ്ട്. ലോകമാകെ വ്യാപിച്ച ഡെൽറ്റ വകഭേദത്തേക്കാൾ, കൂടിയ തോതിലാണ് ഒമിക്രോണിന്റെ സാന്നിധ്യം. ബിഎ.1 ആണു കൂടുതലും കാണുന്നത്. ബിഎ.2 സാന്നിധ്യവും വർധിക്കുകയാണ്. ബിഎ.2ന് കൂടുതൽ വ്യാപനശേഷിയുണ്ട്. എത്രമാത്രം ശ്രദ്ധിക്കണം എന്നാണിതു കാണിക്കുന്നത്.’– ഡബ്ല്യുഎച്ച്ഒയിലെ കോവിഡ് ടെക്നിക്കൽ ലീഡ് മരിയ വാൻ കെർക്കോവ് പറഞ്ഞു.

Related Articles

Latest Articles