Thursday, December 18, 2025

പുണ്യ വൃക്ഷത്തിന്റെ ചുവട്ടിൽ നഗ്നയായി ഫോട്ടോ ഷൂട്ട്‌: വിദേശ മോഡലിന് 6 വർഷം തടവ് ശിക്ഷ

ബാലി: പ്രദേശവാസികൾ വിശുദ്ധമായി കണക്കാക്കുന്നവൃക്ഷത്തിന്റെ ചുവട്ടില്‍ വച്ച്‌ നഗ്ന ഫോട്ടോ ഷൂട്ട് ചെയ്തതിന് വിദേശിയായ വിനോദ സഞ്ചാരിക്ക് എതിരെ കേസെടുത്തു.

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ റഷ്യന്‍ സ്വദേശിനി അലീന ഫസ്‌ലീവയ്ക്കെതിരെയാണ് ബാലി പോലീസ് കേസെടുത്തത്.

ഇന്‍സ്റ്റാഗ്രാമിലെ താരമായ അലീന എടുത്ത ചിത്രങ്ങള്‍, ബാലിയിലെ നിലുഹ് ജെലന്റിക് എന്ന വ്യവസായിയുടെ കണ്ണില്‍ പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം നല്‍കിയ പരാതിയെ തുടർന്നാണ് പോലീസ് കേസായത്.

തദ്ദേശീയര്‍ വിശുദ്ധമായി കണക്കാക്കുന്ന ബാബാകാന്‍ ക്ഷേത്രത്തിലെ വൃക്ഷമായ കയു പുതിതിനു ചുവട്ടില്‍ നിന്നാണ് അലീന ചിത്രങ്ങളെടുത്തത്.

ഏതാണ്ട് 800 വര്‍ഷം പഴക്കമുള്ളതാണ് ഈ വൃക്ഷം. അതുകൊണ്ടു തന്നെ, വളരെ പാവനമായാണ് തദ്ദേശീയര്‍ ഇതിനെ കണക്കാക്കുന്നത്. സംഭവത്തിനെതിരെ, വന്‍ പ്രതിഷേധമാണ് ബാലിയില്‍ ഉയരുന്നത്. പിടിക്കപ്പെട്ടാല്‍ അലീന ചുരുങ്ങിയത് ആറു വര്‍ഷം തടവും 78,000 യൂറോ പിഴയും അടക്കേണ്ടി വരും.

 

Related Articles

Latest Articles