Saturday, May 4, 2024
spot_img

ഇന്റർ കോണ്ടിനന്റൽ കപ്പ്; ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ ഇരു ടീമും വീണ്ടും ഏറ്റുമുട്ടും

ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യയും ലെബനനും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. മികച്ച മുന്നേറ്റങ്ങൾ ഇരു ഭാഗത്ത് നിന്നുണ്ടായെങ്കിലും പന്ത് വലയിലെത്തിക്കാൻ ഇരുകൂട്ടർക്കുമായില്ല. ഇരു ടീമുകളും തമ്മിൽ നടന്നത്. ഗോളെന്നുറപ്പിച്ച അവസരങ്ങൾ വിനിയോഗിക്കാൻ കഴിയാത്തത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.

ഗ്രൂപ്പ് ഘട്ടം പൂർത്തിയായപ്പോൾ ഇന്ത്യ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്തു. നാല് പോയിന്റുമായി ലെബനൻ രണ്ടാമതുംമൂന്ന് പോയിന്റുമായി വനുവറ്റു മൂന്നാമതും ഒരു പോയിന്റുമായി മംഗോളിയ നാലാമതും ഫിനിഷ് ചെയ്തു.വരുന്ന ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ലെബനനും ഏറ്റുമുട്ടും.

Related Articles

Latest Articles