Monday, May 6, 2024
spot_img

തിരുവനന്തപുരം ആരെ ഏൽപ്പിക്കണം? രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ മണ്ഡലമായ തിരുവനന്തപുരത്തിന്റെ വികസനത്തിന് ആർക്ക് വോട്ട് ചെയ്യണം? ആരും വായിച്ച് ചിരിച്ചുപോകുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: തീപാറുന്ന പോരാട്ടം നടക്കുന്ന ലോക്‌സഭാ മണ്ഡലങ്ങൾ ഏറെയുണ്ട് ഈ തെരെഞ്ഞെടുപ്പിൽ. ഭരണകക്ഷിയായ ബിജെപിക്ക് വലിയ സ്വാധീനമുണ്ടെങ്കിലും അവർക്ക് ഇതുവരെ ജയിക്കാനാകാത്ത മണ്ഡലം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ബിജെപി രണ്ടാം സ്ഥാനത്താണ് മണ്ഡലത്തിൽ. ഇത്തവണ മണ്ഡലം ഏതുവിധേനയും പിടിക്കാൻ തയ്യാറെടുക്കുകയാണ് ബിജെപി. കളത്തിലിറക്കിയിരിക്കുന്നത് കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിനെ. മൂന്നു തവണ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു ഡി എഫിന്റെ കരുത്തനായ സ്ഥാനാർത്ഥി ശശി തരൂരും, സംശുദ്ധ രാഷ്ട്രീയക്കാരൻ എന്ന പ്രതിച്ഛായയുള്ള പന്ന്യൻ രവീന്ദ്രനും മത്സര രംഗത്ത് വരുമ്പോൾ മണ്ഡലം ആർക്ക് നൽകണം എന്ന ചർച്ച സജീവമാണ്. ഇത്തരം ചർച്ചകളിൽ ശക്തികുമാർ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് വേറിട്ട് നിൽക്കുന്നു. തിരുവനന്തപുരത്തിന്റെ വികസനമില്ലായ്‌മയും സ്ഥാനാർത്ഥികളെ കുറിച്ചുള്ള വിലയിരുത്തലുകളും രസകരമായി ചർച്ചചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപമിതാണ്

‘അനന്തൻ മുതലാളി പേട്ട,പള്ളിമുക്കിൽ പഴയ ആശുപത്രി പുതുക്കി പണിയാൻ തീരുമാനിച്ചു.
പണ്ട്‌ തല ഉയർത്തി നിന്ന സ്ഥാപനമാണ്‌.
ഇപ്പൊ തെരുവ്‌ നായ പോലും വഴിമാറി കയറില്ല.
കാര്യങ്ങൾ മാറണം,മാറ്റം വരണം.ആശുപത്രി നന്നാവണം !
പക്ഷേ നല്ലൊരു നടത്തിപ്പുകാരനെ കിട്ടാനില്ല.
തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് ഉതകാൻ സാദ്ധ്യത ഉള്ള 3 പേരിൽ ആരെയെങ്കിലും ആശുപത്രി ഏൽപ്പിക്കണം എന്നായിരുന്നു അനന്തന്റെ ചിന്ത.
1.ഒന്ന് ഉണ്ണ്യൻ സതീന്ദ്രൻ!
നിർമ്മലനും സുശീലനും ആയിരുന്നു ഉണ്ണ്യൻ. തന്റെ സമ്പാദ്യത്തിലെ സിംഹഭാഗവും ചിലവഴിക്കാതെ ബാങ്കിലിട്ട്‌,വിലകുറഞ്ഞ വസ്ത്രങ്ങളും ഓട്ട വീണ ചെരുപ്പുമണിഞ്ഞ് ജീവിതമാകെ ലാളിത്യം വിളംബരം ചെയ്ത് നടക്കുന്ന വ്യക്തി.
അഞ്ചു രൂപ ചായയും പൊരിപ്പും മൂന്നു രൂപ ദോശയും കിട്ടുന്ന കടകൾ എവിടെയുണ്ടെന്ന് സതീന്ദ്രനോട് ചോദിച്ചാൽ മതി. മടിക്കുത്തിൽ 5000 രൂപ ഭദ്രമാക്കി വച്ചുകൊണ്ട്, പെട്ടിക്കടക്കാരനോട് ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ തരുമോ എന്ന് ദൈന്യതയോടെ ചോദിക്കുന്നതിൽ ശശീന്ദ്രനോളം വഴക്കം ഭൂമുഖത്ത് മറ്റാർക്കുമില്ലായിരുന്നു.
ജോലിയിൽ നൈപുണ്യം കുറവായതുകൊണ്ട് പറയത്തക്ക ഉയർച്ചയെന്നും തൊഴിൽ രംഗത്ത് സതീന്ദ്രൻ ഉണ്ടാക്കിയില്ല.
പക്ഷേ അതിനെന്താ,എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കും. അതിനാൽ മാലോകർക്ക് വാനോളം നല്ലത് മാത്രമേ സശീന്ദ്രനെ കുറിച്ച്‌ പറയാനുണ്ടായിരുന്നുള്ളൂ.
2.രണ്ടാമൻ കേശി ഉള്ളൂർ.
ജനനം സിംഗപ്പൂരിൽ ആയതിനാൽ കേശി അടിമുടി ഒരു അത്യാധുനികനായിരുന്നു. വായ തുറന്നാൽ അനർഗളം ഒഴുകുന്ന ആംഗലേയം. ആംഗലേയത്തിൽ അലിയുന്ന തരുണീമണികൾ. തരുണീമണികളുടെ നിതംബത്തള്ളിച്ചയിൽ റാപ്പടിക്കുന്ന ഫ്രീക്കന്മാർ.
തുടങ്ങി കേശി ഉള്ളൂരിനെ അനുഗമിച്ചില്ലെങ്കിൽ തങ്ങളെ ഉഗാണ്ടക്കാരനായി മുദ്ര കുത്തുമോ എന്ന് ഭയന്ന് എലീറ്റുകൾ വരെ ഈച്ചയെ പോലെ ചുറ്റും കൂടി.
ഇതൊക്കെയാണെങ്കിലും മുൻപ് ജോലി ചെയ്തിരുന്ന രണ്ട് സ്ഥലങ്ങളിൽ നിന്ന് കേശിയെ പറഞ്ഞുവിടാൻ മതിയായ കാരണങ്ങൾ ഉണ്ടായിരുന്നു.
രാത്രിയിൽ മറപൊക്കൽ,പകൽ അഴിമതി ഇതൊക്കെ ആയിരുന്നു ഉള്ളൂരിന്‌ പ്രിയപ്പെട്ട വിഷയങ്ങൾ.തല്ലാൻ വരുന്നരെ ഇംഗ്ലീഷ്‌ പറഞ്ഞു വരട്ടുന്നത്‌ ഉള്ളൂരിന്റെ മൃഗയാവിനോദമായിരുന്നു.

  1. മൂന്നാമൻ രാജേഷ് ചന്ദ്രൻ.
    സതീന്ദ്രനെ പോലെ മറ്റുള്ളവരുടെ പഠിപ്പ് മുടക്കി രാഷ്ടീയം കളിക്കാനോ,ഉള്ളൂരിനെ പോലെ പഠനത്തിനും മേലെ കാവടിയാട്ടത്തെ പ്രതിഷ്ഠിക്കുകയോ ചെയ്യാതെ ഒന്നാമനായി പഠിച്ച് മുന്നേറിയവൻ !
    അപ്പോത്തിക്കിരി പഠിച്ച രാജേഷ് മികച്ച സർജൻ എന്ന രീതിയിൽ പേരെടുത്തു. കൃത്രിമ ഹൃദയ വാൽവ് അടക്കം പല കണ്ടുപിടിത്തങ്ങൾ രാജേഷിന്റെതായിരുന്നു.
    വികസിത രാജ്യങ്ങൾ വച്ചുനീട്ടിയ വമ്പൻ ഓഫറുകൾ തട്ടിനീക്കിയ രാജേഷ്,നാട്ടിലെത്തി തനിക്കറിയാവുന്ന മേഖലയിൽ മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനി ഉണ്ടാക്കി.
    ഇതിൽ നിന്നുണ്ടാക്കിയ ലാഭത്തിന്റെ നല്ലൊരു പങ്ക്‌ പൊതുതാൽപര്യങ്ങൾക്കായി വിനിയോഗിച്ചു.
    അനന്തൻ മുതലാളി കൺഫ്യൂഷനിലായി.
    വെളുക്കെ ചിരിച്ച് അറുത്ത കൈക്ക് ഉപ്പ്‌ തേക്കാതെ പിശുക്കി ജീവിക്കുന്ന 5 കാശിന്‌ ഗുണമില്ലാത്ത “നല്ലവനായ” സതീന്ദ്രന്റെ കയ്യിൽ ആശുപത്രി ഏൽപ്പിക്കണോ?
    അടിമുടി അഴിമതിക്കാരനും,അത്യാധുനികനും വിഷയതത്‌പരനും ഭോഗാസക്തനും നിരന്തരം മാലോകരെ ശശി ആക്കുകയും ചെയ്യുന്ന ഉള്ളൂരിനെ തിരഞ്ഞെടുക്കണോ ?
    അതോ,പറഞ്ഞ കാര്യം ചെയ്യുന്ന..
    തന്റെ കഴിവ്‌ അനവധി തവണ തെളിയിച്ച… പ്രതിഭാസമ്പന്നനായ രാജേഷ് ചന്ദ്രൻറെ കയ്യിൽ ആശുപത്രി ഭദ്രമായിരിക്കുമോ ?’

Related Articles

Latest Articles